മാള: മാളയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചു. കാർ ഇടിച്ചതിനാൽ ബസിന്റെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം ചോർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. മാള സ്വദേശി അബ്ബാസിന് പരിക്കുകളില്ല. കൊടുങ്ങല്ലൂരിൽ നിന്ന് മാളയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് മാള ഇ.എസ്.ഐ.ഡിസ്പെൻസറിയുടെ വളവിൽ വെച്ചാണ് മാളയിൽ നിന്ന് എതിർ ദിശയിൽ വന്ന കാറുമായി ഇടിച്ചത്. സംഭവത്തെ തുടർന്ന് ഡീസൽ റോഡിലേക്ക് ഒഴുകിയത് പരിഭ്രാന്തി സൃഷ്ടിച്ചു. പിന്നീട് ഡീസൽ നീക്കം ചെയ്താണ് വാഹനങ്ങൾ നീക്കിയത്.