മാള: ജോലിക്കിടയിൽ മാളയിൽ ഡ്രൈവിംഗ് സ്കൂൾ ഉടമയും പരിശീലകനുമായയാൾക്ക് സൂര്യാതപമേറ്റു. മാള വടമ സ്വദേശിയായ ചിറമേൽ അനിലിനാണ് (49) പൊള്ളലേറ്റത്. രാവിലെ 11 മണിയോടെ വടമയിലെ മൈതാനത്ത് ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടയിലാണ് വയറിന്റെ ഇടതുവശത്ത് ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെട്ടത്. വാഹനത്തിന്റെ പുറത്ത് നിന്ന് ഡ്രൈവിംഗ് പഠിതാക്കൾക്ക് നിർദേശങ്ങൾ നൽകുന്നതിനിടയിലാണ് സൂര്യാതപമേറ്റതെന്ന് അനിൽ പറഞ്ഞു. തുടർന്ന് ഡോക്റ്ററെ കണ്ട് ആവശ്യമായ ചികിത്സ തേടി. സൂര്യാതപമേറ്റതോടെ ഡ്രൈവിംഗ് പരിശീലനത്തിന്റെ സമയക്രമത്തിലും മാറ്റം വരുത്തി.