pipe
എരുമപ്പെട്ടിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

എരുമപ്പെട്ടി: എരുമപ്പെട്ടി മേഖലയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് പതിവാകുന്നു. വെള്ളം ദുരുപയോഗം ചെയ്യാനോ പാഴാക്കി കളയാനോ പാടില്ലെന്ന സർക്കാറിന്റെ കർശന നിർദ്ദേശമുള്ളപ്പോഴാണ് അധികൃതരുടെ അനാസ്ഥയിൽ വെള്ളം പാഴായി പോകുന്നത്. എരുമപ്പെട്ടി സ്കൂൾ പരിസരം, കരിയന്നൂർ, നെല്ലുവായ്, കുണ്ടന്നൂർ, പാഴിയോട്ടുമുറി എന്നിവിടങ്ങളിലാണ് കടങ്ങോട് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നത്.

പൈപ്പുകൾ നിലവാരം കുറഞ്ഞവയും കാലപ്പഴക്കം ചെന്നതുമാണ്. കടങ്ങോട്, എരുമപ്പെട്ടി, വേലൂർ പഞ്ചായത്തുകളിലെ പട്ടികജാതി കോളനികളിലുൾപ്പടെയുള്ള പ്രദേശങ്ങളിലേക്ക് കടങ്ങോട് ശുദ്ധജല വിതരണ പദ്ധതി വഴിയാണ് കുടിവെള്ളമെത്തിക്കുന്നത്. തുടർച്ചയായി പൈപ്പുകൾ പൊട്ടുന്നതുമൂലം ഈ പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. അധികൃതരുടെ അനാസ്ഥയിൽ ദുരിതമനുഭവിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്.

എരുമപെട്ടിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.