തൃശൂർ: എൽ.ഡി.എഫ് തൃശൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് ഇരിങ്ങാലക്കുട നിയോകമണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം പൂർത്തിയാക്കി. ഇരിങ്ങാലക്കുട മാർക്കറ്റിൽ രാവിലെ സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പര്യടനം ഉദ്ഘാടനം ചെയ്തു. കലയുടെയും സാംസ്‌കാരിക ത്തനിമയുടെയും പോരാട്ടങ്ങളുടെയും മണ്ണിലൂടെയുള്ള പര്യടനം ആവേശകരമായിരുന്നു. ഇരിങ്ങാലക്കുട നഗരത്തിലെ ഠാണാ കോളനിയിലായിരുന്നു രണ്ടാമത്തെ സ്വീകരണം. തുടർന്ന് ഗാന്ധിഗ്രാം, എ.കെ.പി ജംഗ്ഷൻ, കണ്ടാരംതറ എന്നിവിടങ്ങളിൽ സ്വീകരണങ്ങളേറ്റ് വാങ്ങി. മാപ്രാണം, കുഴിക്കാട്ടുകോണം, മാടായിക്കോണം നെടുമ്പുര എന്നിവിടങ്ങളിൽ സ്വീകരണം നൽകി. എടതിരിഞ്ഞി സോഷ്യൽ റോഡിൽ പൂക്കളും നെൽക്കറ്റയും നിലവിളക്കും നിറപറയുമൊരുക്കി സ്വീകരണം ആഘോഷമാക്കി.

എടതിരിഞ്ഞി പി.ഒ ജംഗ്ഷൻ, പടിയൂർ പഞ്ചായത്ത് ഓഫീസ്, വളവനങ്ങാടി, അരിപ്പാലം, നെറ്റിയാട് സെന്റർ, എടക്കുളം കനാൽപ്പാലം, ചേലൂർക്കാവ് ക്ഷേത്രം ജംഗ്ഷൻ, കൊരുമ്പിശ്ശേരി, കോമ്പാറ, നടവരമ്പ്, കൊറ്റനെല്ലൂർ, പട്ടേപ്പാടം, തുമ്പൂർ, അവിട്ടത്തൂർ, ഊരകം, തുറവൻകാട്, പി.പി. ദേവസി സ്തൂപം, മുരിയാട് പഞ്ചായത്ത് ഓഫീസ്, ആനന്ദപുരം വാരിയർ പീടിക, തറയിലക്കാട്, പഞ്ഞപ്പിള്ളി, മാനാട്ട്കുന്ന്, ആളൂർ സെന്റർ, കനാൽപ്പാലം, കണ്ണിക്കര, കൊമ്പൊടിഞ്ഞാമാക്കൽ, വെള്ളാഞ്ചിറ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. രാത്രി തിരുത്തിപറമ്പിലായിരുന്നു സമാപനം...