തൃപ്രയാർ: മണിക്കുട്ടിയും കിങ്ങിണിക്കുട്ടിയും കൂടുവിട്ടു കൂടുമാറാൻ പോകുന്നതിന്റെ തയ്യാറെടുപ്പിലാണ്. കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച "ഉപജീവനം" പദ്ധതിയുടെ ആട് കൈമാറ്റ ചടങ്ങാണ് വേദി. എൻ.എസ്.എസ് യൂണിറ്റാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
കാർഷിക സംസ്കാരത്തിന്റെ ജൈവ മുദ്രകൾ അവതരിപ്പിച്ച ചടങ്ങിൽ വലപ്പാട് പഞ്ചായത്തംഗം ബിന്ദു രാജു ആട്ടിൻ കുട്ടികളെ കൈമാറി. പതിനേഴാം വാർഡ് നിവാസികളായ ശോഭന, ശിവജി എന്നിവർക്കാണ് ആട്ടിൻ കുട്ടികളെ കൈമാറിയത്. തുടർന്ന് എല്ലാ വർഷവും പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഒ.വി. സാജു, ഹെഡ്മാസ്റ്റർ എം.കെ. മനോജ്, പി.ടി.എ അംഗങ്ങൾ, പ്രോഗ്രാം ഓഫീസർ ഇ. പ്രസാദ്, ലീഡർമാരായ കൃഷ്ണപ്രസാദ്.കെ., തസ്ലീമ എന്നിവർ സംസാരിച്ചു. വളണ്ടിയർമാരായ ഐശ്വര്യ സുധീർ, സജൽ സൗമ്യൽ, ശ്രീരാമൻ, യദു നന്ദു എന്നിവരാണ് ആട്ടിൻകുട്ടികളെ വാങ്ങുവാനുള്ള പണം സമാഹരിച്ചത്...