തൃശൂർ ; ഇരിങ്ങാലക്കുട കണ്‌ഠേശ്വരത്ത് സ്വർണം കവരുന്നതിന് ഉറ്റബന്ധുവായ യുവാവിനെ കൊലപ്പെടുത്തിയ പശ്ചിമ ബംഗാൾ സ്വദേശിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവും, 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഹൗറ ജില്ലയിൽ ശ്യാംപൂർ കാന്തിലാബാർ സ്വദേശിയായ അമിയ സാമന്തയെയാണ് (38) തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജി നിസാർ അഹമ്മദ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം 9 മാസം കഠിനതടവ് കൂടുതൽ അനുഭവിക്കണം. കൊല ചെയ്യപ്പെട്ട ജാദബ് കുമാർ ദാസിന്റെ വിധവയ്ക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും വിക്ടിം കോമ്പൻസേഷൻ നൽകണം. കണ്‌ഠേശ്വരം പണ്ഡാരത്ത് പറമ്പിൽ ഭരതന്റെ കീഴിൽ സ്വർണ്ഭരണ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന പശ്ചിമ ബംഗാൾ ഹൗറ ജില്ലക്കാരനായ ജാദബ് കുമാർ ദാസാണ് 2012 ഒക്ടോബർ 12ന് കണ്‌ഠേശ്വരത്തുള്ള താമസ സ്ഥലത്ത് വെച്ച് കൊല ചെയ്യപ്പെട്ടത്.