ചാവക്കാട്: ചേറ്റുവ വാളക്കായി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രേവതി മഹോത്സവം ഏപ്രിൽ 5ന് ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊടിയേറ്റ് കർമ്മം ക്ഷേത്രം മേൽശാന്തി സുധീഷ് നിർവഹിച്ചു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കോറോട്ട് ബാബു, സെക്രട്ടറി കോറോട്ട് ഉദയൻ, ഖജാൻജി ചേനങ്കര കാർത്തികേയൻ തുടങ്ങി ക്ഷേത്ര ഭാരവാഹികളും സമുദായ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.