mohanan
മോഹനന്‍

മാള: മാള മേഖലയിൽ രണ്ട് പേർക്ക് കൂടി സൂര്യാതപമേറ്റു. വെണ്ണൂർ സ്വദേശി ചെന്തുരുത്തി മോഹനൻ (56), കുണ്ടൂർ പാലമറ്റത്ത് പൗലോസിന്റെ മകൻ ജോയൽ (15) എന്നിവർക്കാണ് സൂര്യാതപമേറ്റത്. മോഹനൻ മകളുടെ വിവാഹം ക്ഷണിക്കുന്നതിന് അങ്കമാലിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് മുഖത്ത് പൊള്ളലേറ്റത്. ജോയൽ അയിരൂരിലെ സ്‌കൂളിലേക്ക് പോകും വഴിയാണ് പൊള്ളലേറ്റത്. ഇരുവരും പ്രാഥമിക ചികിത്സ തേടി. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. കഴിഞ്ഞ ദിവസമാണ് വടമയിൽ ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടയിൽ പരിശീലകന് സൂര്യാതപമേറ്റത്..