വടക്കാഞ്ചേരി : പാർട്ടി ഓഫീസിൽ വെച്ച് സാമൂഹിക പെൻഷൻ വിതരണം ചെയ്യുന്നു എന്നാരോപിച്ച് സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ പ്രകടനത്തിൽ നേരിയ തോതിൽ സംഘർഷാവസ്ഥ മൂന്ന് നഗരസഭാ കൗൺസിലർമാരടക്കം നാല് പേർക്ക് പരിക്കേറ്റു.

ഓഫീസിൽ കർഷക തൊഴിലാളികളുടെ കൺവെൻഷനാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണ് സംഘർഷത്തിനിടയാക്കിയത്. ഈ സമയം ഓഫീസിലുണ്ടായിരുന്ന സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എം. മൊയ്തു പുറത്തേക്കുവന്ന് സമരക്കാരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ തുടങ്ങുന്നതിനിടെയാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ കെ.എം. മൊയ്തുവിനെയും, കെ.എം. സെയ്തലവിയെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും ഡി.സി.സി സെക്രട്ടറിയും ,നഗരസഭാ കൗൺസിലറുമായ ടി.വി സണ്ണിയെ ഓട്ടുപാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോൺഗ്രസും യു.ഡി.എഫും മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. മന്ത്രി എ.സി. മൊയ്തീൻ ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ പരിക്കേറ്റ് കിടക്കുന്നവരെ സന്ദർശിച്ചു....