gvr-rajaji-2
പ്രണയ മിനുകളുടെ കടലിന്റെ ലൊക്കേഷനിലെത്തിയ ഇടതുപക്ഷ സ്ഥാനാർത്ഥി രാജാജിയെ സംവിധായകൻ കമൽ സ്വീകരിക്കുന്നു

ഗുരുവായൂർ: പ്രണയ മീനുകളുടെ കടലിലേയ്ക്ക് രാജാജിയെത്തി. കമൽ സംവിധാനം ചെയ്യുന്ന പ്രണയ മീനുകളുടെ കടൽ എന്ന സിനിമയുടെ ഗുരുവായൂർ തമ്പുരാൻപടിയിലെ ലൊക്കേഷനിലേക്കെത്തിയ ഇടതുപക്ഷ സ്ഥാനാർത്ഥി രാജാജിയെ സംവിധായകൻ കമലിന്റെയും സിനിമാ പ്രവർത്തകരുടെയും വീട്ടുടമസ്ഥൻ ബോസിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചു. രാജാജിയെ പൊന്നാടയണിയിച്ചാണ് കമൽ വിജയാശംസകൾ നേർന്നത്. കെ.വി അബ്ദുൾ ഖാദർ എം.എൽ.എ, എം.എൽ.എയുടെ മകനും കമലിന്റെ മുൻ ചിത്രമായ ആമിയിലെ സഹസംവിധായകനുമായ അഖിൽ അബ്ദുൽ ഖാദർ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.കെ സുധീരൻ, സി.പി.എം ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ, ടി.ടി ശിവദാസൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു.