ചാലക്കുടി: ജില്ലാ മീഡിയേഷൻ സെന്റർ, ചാലക്കുടി മീഡിയേഷൻ സബ് സെന്റർ, നഗരസഭ, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൊതുജന നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സോഫി ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ ജൂബിലി ഹാളിൽ നടത്തിയ ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. സബ് ജഡ്ജ് കെ.പി. ജോയ് ആമുഖപ്രസംഗം നടത്തി. നഗരസഭാ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എസ്. സൂരജ്, നഗരസഭ സെക്രട്ടറി ടോബി തോമസ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഷീന ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. മുൻസിഫ് മജിസ്‌ട്രേറ്റ് പി.എ. സിറാജുദ്ദീൻ സ്വാഗതവും അഡ്വ.സി.ഐ. വർഗ്ഗീസ് നന്ദിയും പറഞ്ഞു.