fire
പെരുമ്പിയിൽ കത്തിയമർന്ന മാലിന്യം

ചാലക്കുടി: കൊരട്ടി-പെരുമ്പിയില്‍ മാലിന്യത്തിന് തീപിടിച്ചു. ദേശീയ പാതയോരത്ത് കുന്നുകൂടി കിടക്കുന്ന മാലിന്യമാണ് കത്തിയത്. ആളിപടര്‍ന്ന തീ പരിസരത്തെ ഉണക്ക പുല്ലിലേക്കും വ്യാപിച്ചു. നാട്ടുകാരും സമീപത്തെ തൊഴിലാളികളും ചേര്‍ന്നാണ് തീയണച്ചത്. പിന്നീട് ഫയര്‍ഫോഴ്‌സും എത്തിയിരുന്നു. മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുന്നത് പെരുമ്പിയിലെ സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. ഈ വേനല്‍ ആരംഭിച്ച ശേഷമുള്ള നാലാമത്തെ തീപിടിത്തമാണിത്.