ഒളരിക്കര: ശിവരാമപുരം കോളനിയിൽ പരേതനായ ആവോലി വീട്ടിൽ രാഘവൻ മകൻ പപ്പുണ്ണി സ്വാമി (90) നിര്യാതനായി. ഗാന്ധിജി സ്ഥാപിച്ച കോളനിയിലെ ശീ സുബ്രമണ്യക്ഷേത്രത്തിലെ ആദ്യകാല പൂജാരിയായിരുന്നു. കോളനി രക്ഷാധികാരി, കുറവൻ കാക്കാല മഹാസഭാ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: സുലോചന, അശോകൻ, ബാബു, വൽസല. മരുമക്കൾ: ഗോപി, സാവിത്രി, ശോഭ, സ്റ്റാൻലി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് ലാലൂർ ശ്മശാനത്തിൽ.