arfad
അർഫ്രാദ്

ഇരിങ്ങാലക്കുട: കാക്കാത്തിരുത്തിയിൽ കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. മൂന്നുപീടിക സ്വദേശിയായ പൊന്നാത്ത് അർഫാദാണ് (27) മരിച്ചത്. ഞായറാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെ കാക്കാത്തിരുത്തി ഷാപ്പിന് സമീപത്താണ് അപകടമുണ്ടായത്. എടതിരിഞ്ഞി ലൈഫ്ഗാർഡ്‌സ് പ്രവർത്തകരുടെ നേതൃത്വത്തിൽ അർഫാദിനെ ഉടൻ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുല്ലശ്ശേരി ഷിഹാബിനെ വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.