വാടാനപ്പിള്ളി: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് സ്കൂൾ വാഹനത്തിൽ കയറ്റി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ .വാൻ ഡ്രൈവർക്കെതിരെ കേസെടുത്തു. ചാവക്കാട് മുനയ്ക്കകടവ് ചാലക്കൽ വീട്ടിൽ ഷംനാദിനെയാണ് (22) വാടാനപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 29നായിരുന്നു സംഭവം . ഷംനാദ് പ്രേമം നടിച്ച് മറ്റ് കുട്ടികൾ ഇല്ലാത്ത തക്കം നോക്കി 13 കാരിയെ സ്കൂൾ വാഹനത്തിൽ കയറ്റുകയായിരുന്നു. ഷംനാദിന്റെ സുഹൃത്തായ സ്കൂൾ വാഹനത്തിന്റെ ഡ്രൈവറാണ് വാഹനം ഓടിച്ചത്. വിദ്യാർത്ഥിനിയിൽ നിന്ന് മൊഴി എടുത്ത ശേഷമാണ് ഷംനാദിനെ അറസ്റ്റ് ചെയ്തത്. ഡ്രൈവറെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു..