തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകൾ അവധിക്കാല ക്ലാസുകൾ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ടു. പ്രാഥമികതലം മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്‌കൂളുകൾക്ക് ഇത് ബാധകമാണ്. ജൂൺ ഒന്നിന് മാത്രമേ ക്ളാസുകൾ നടത്താവൂ. പരമാവധി പത്ത് ദിവസം വരെയുള്ള ക്യാമ്പുകളും ശില്പശാലകളും പ്രത്യേക അനുമതിയോടെ നടത്താം. ആവശ്യമായ കുടിവെള്ളം സജ്ജമാക്കി വേണം ക്യാമ്പുകൾ നടത്തേണ്ടത്. കടുത്ത ചൂടും വരൾച്ചയുമുള്ളതിനാൽ വേനൽക്കാല ക്ലാസുകൾ പാടില്ലെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവിലാണ് നടപടി.