blue

ചിറയിൻകീഴ്: ഭാരതീയ ഭാഷാ മിഷൻ സംസ്ഥാന തലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിജ്ഞാന കൈരളി പരീക്ഷയിൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂളിന് മികച്ച വിജയം. സ്വർണ്ണപ്പതക്കവും ഒന്നും രണ്ടും മൂന്നും സ്ഥാനവും മറ്റനവധി അവാർഡുകളും ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള അവാർഡും ബ്ലൂ മൗണ്ട് പബ്ലിക് സ്കൂൾ നേടി. ആലപ്പുഴ ജ്യോതി നികേതൻ സീനിയർ ഹയർ സെക്കൻഡറി പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കരയിൽ നിന്നും ആർദ്ര, അമേയ നായർ, വൈഗ, അഷിന എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. അദ്ധ്യാപകരായ രജനി, ഉമേഷ് മുരളി രാജ്, മേരി മഞ്ജു, ശ്രീലത, നസ്റിൻ, ഇന്ദു എന്നിവർ പങ്കെടുത്തു.