ചിറയിൻകീഴ്: സഭവിള ശ്രീനാരായണാശ്രമത്തിലെ പ്രതിഭാസംഗമം എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ. ബി. സീരപാണി ഭദ്രീപം തെളിച്ച് ഉദ്ഘാടനം ചെയ്‌തു. എസ്.എൻ.ഡി.പി യോഗം സഭവിള ശാഖാ സെക്രട്ടറി ഡി. ജയതിലകൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാട്ടുമുറാക്കൽ ഗൗരി നിവാസിൽ ഡോ. വൈശാഖ് എസ്.കുമാർ, കേരള യൂണിവേഴ്സിറ്റിയിൽ നിന്നു ഊർജതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കൂന്തള്ളൂർ മേനകാ ഹൗസിൽ ടി.എസ്. ശ്രീകാന്ത്, കണ്ണൂർ സർവകലാശാലയിൽ നിന്നു ബയോടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ ചിറയിൻകീഴ് പനച്ചുവിളാകത്തിൽ സിനി സദാശിവൻ എന്നിവരെ ആദരിച്ചു. രണ്ട് മൈക്രോ യൂണിറ്റുകളുടെ ധനസഹായ വിതരണവും നടന്നു. ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡി. വിപിൻരാജ്, അഴൂർ ബിജു, കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി. ചിത്രാംഗദൻ, ഡോ. ജയലാൽ, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ രാജീവ്, സജീവ്, വനിതാ സംഘം ഭാരവാഹികളായ ഗീതാ സിദ്ധാർത്ഥ്, ഷീലാസോമൻ, ശ്രീജ അജയൻ, സുനിത തിലകൻ, അമ്പിളി, വിദ്യാവതി തുടങ്ങിയവർ പങ്കെടുത്തു. രാവിലെ ഗുരുകൃപ ബിജു തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ പ്രാർത്ഥന, ഗുരുപൂജ എന്നിവയും എൽ. കമലോത്‌ഭവൻ നയിച്ച ആത്മീയ പ്രഭാഷണവും നടന്നു.