hh

നെയ്യാ​റ്റിൻകര : നെയ്യാ​റ്റിൻകര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്‌സിന്റെ 23 ാം വാർഷികം- ഗ്രാമ്യ- 2019 ന് തുടക്കമായി. വ്ളാങ്ങാമുറി ലോഗോസ് പാസ്​റ്ററൽ സെന്ററിൽ ആരംഭിച്ച ചടങ്ങുകൾ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് വാർഷികാഘോഷങ്ങൾ സമാപിക്കും. നിഡ്‌സ് പ്രസിഡന്റ് വികാരി ജനറൽ ഫാ. ജി. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു. എം. വിൻസെന്റ് എം.എൽ.എ, നെടുമങ്ങാട് റീജിയൻ കോ ഓർഡിനേ​റ്റർ ഫാ.റൂഫസ് പയസലീൻ , നിഡ്‌സ് കമ്മിഷൻ
സെക്രട്ടറി ഫാ.ക്ലീ​റ്റസ്, നിഡ്‌സ് ഡയറക്ടർ ഫാ.രാഹുൽ ബി ആന്റോ, ആനിമേ​റ്റർ ലളിത, ബേബി മേഘ്‌ന, സിസ്​റ്റർ ജസ്സി അറക്കൽ, ബീനകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് രാവിലെ നടക്കുന്ന രോഗ നിർണയ ക്യാമ്പ് രൂപത ശുശ്രൂഷ കോ ഓർഡിനേ​റ്റർ ഫാ.പി.പി. ജോസ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30ന് നടക്കുന്ന സമാപന സമ്മേളനം നെയ്യാ​റ്റിൻകര ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്യും. കെ. ആൻസലൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും.