hh


നെയ്യാറ്റിൻകര : കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ തീർഥാടനത്തോടനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ ചപ്രപ്രദക്ഷിണം ഇന്ന് നടക്കും.പ്രതിഷ്ഠകൾ വഹിച്ചു കൊണ്ടുള്ള ചപ്രങ്ങൾക്ക് നാടുനീളെ സ്വീകരണം നൽകും. ജാതിഭേദമന്യേ മുഴുവൻ നാട്ടുകാരും ചപ്രങ്ങളെ സ്വീകരിക്കുമെന്നതാണ്

ഇവിടത്തെ പ്രത്യേകത. ഇന്ന് രാവിലെ നടക്കുന്ന പരേത അനുസ്മരണ ദിവ്യബലിക്ക് മണ്ണൂർ സെന്റ് ജോസഫ് ഇടവക വികാരി ഫാ.അജീഷ് ക്രിസ്തുദാസ് മുഖ്യ കാർമ്മികത്വം വഹിക്കും. 7.30 ന് ഫാ.ആന്റണി പ്ലാംമ്പറമ്പിൽ മുഖ്യ കാർമ്മിത്വം വഹിക്കും. ഫാ.ഷീൻ പാലക്കുഴി വചന സന്ദേശം നൽകും. ഉച്ചയ്ക്ക് തമിഴ് ദിവ്യ ബലിക്ക് കുഴിത്തുറ ലത്തീൻ രൂപത ചാൻസിലർ ഡോ.റസൽരാജ് മുഖ്യ കാർമ്മികത്വം വഹിക്കും. വൈകിട്ട് 3 ന് ഇടവക വികാരി ഫാ.ജോയി മത്യൂസ് ചപ്രങ്ങൾ ആശീർവദിക്കും. വൈകിട്ട് 5 ന് കൊടങ്ങാവിള വഴി ഓലത്താന്നിയിലേക്ക് പ്രദക്ഷിണം .രാത്രി 12 ന് അവണാകുഴിവഴി മുതൽ രാമപുരം വരെ പ്രദക്ഷിണം.തുടർന്ന് പുലർച്ചയോടെ എല്ലാ ചപ്രങ്ങളും ദേവാലയത്തിൽ എത്തിച്ചേരും.രാവിലെ നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി.