തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലേക്കും സ്വാശ്രയ കോളേജുകളിലേക്കുമുളള എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റ് കേരളയുടെ ഫലം പ്രസിദ്ധീകരിച്ചു. 12 ജില്ലകളിലെ 29 കേന്ദ്രങ്ങളിലായി 8597 പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷാഫലം asckerala.org, kmatkerala.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
എറണാകുളം ഊന്നുകൾ - ഉപ്പുകുളം റോഡിൽ ആൽബർട്ട്.ജെ.അണ്ടൂർ 716ൽ 493മാർക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. തിരുവനന്തപുരം മാങ്കുഴി ജി.എൻ.ആർ.എ 113റിഹാന റീസാ 461 മാർക്കോടെ രണ്ടാം റാങ്കും, കൊച്ചി വെല്ലിങ്ടൺ ഐലൻഡ് നോർത്ത് ഏൻഡ് ക്യു.റ്റി.എസ് നം. എൻ IV/09 റഫ്ഖാൻസ്.എ 453 മാർക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി. സ്‌കോർ കാർഡ് മാർച്ച് ഒന്നു മുതൽ എം.ബി.എ അഡ്മിഷൻ അവസാന തീയതി വരെ kmatkerala.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.