പോത്തൻകോട്: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവയ്ക്കുന്ന
പോത്തൻകോട് എൽ.വി.എച്ച്. എസിൽ പുതിയൊരു പദ്ധതി കൂടി ആരംഭിച്ചു.സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പരിപാടിയുടെ ഭാഗമായാണ്
വീടുകളിലേക്ക് ഒരു കുഞ്ഞാട് എന്ന പദ്ധതി ആരംഭിച്ചത്.എട്ടാം ക്ലാസിലെ നിർദ്ധനരായ അഞ്ച് കുട്ടികൾക്കാണ് സ്‌കൂൾ അങ്കണത്തിലെ നിറഞ്ഞ സദസിൽ ഡെപ്യൂട്ടി കളക്ടർ എസ്.ജെ.വിജയ ആടുകളെ കൈമാറിയത്.എട്ടാം ക്ലാസിലെ സാന്ദ്ര, കൃഷ്ണപ്രിയ, അനൂപ്, നന്ദുകൃഷ്ണ, പി.കെ. കർണൻ എന്നീ വിദ്യാർത്ഥികൾക്കാണ് ആടുകളെ നൽകിയത്. പത്താം ക്ലാസ് കഴിയുന്നതുവരെ ആടുകളെ വിൽക്കാൻ പാടില്ലെന്നും പ്രസവിക്കുമ്പോൾ ഒരു ആട്ടിൻകുട്ടിയെ സ്‌കൂളിലേയ്ക്ക് തിരികെ നൽകണമെന്നുമാണ് വ്യവസ്ഥ.
ഈ പദ്ധതിക്കായി 8.9 ക്ലാസുകളിലെ കുട്ടികൾ സ്നേഹക്കുടുക്ക വഴി സമ്പാദിച്ച കാശും പഴയദിനപ്പത്രങ്ങൾ ശേഖരിച്ച് വിറ്റ ഫണ്ടുമെല്ലാം ചേർത്തിട്ടും പദ്ധതിക്കായുള്ള തുക തികഞ്ഞില്ല.25 ,000 രൂപയോളം ചെലവു വകരുന്ന പദ്ധതിക്കായി അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും കൈകോർത്തതോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സ്‌കൂൾ ആഡിറ്റോറിയത്തിൽ പി.ടി.എ.പ്രസിഡന്റ് എസ്.ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‌കൂളിലെ പ്രഥമ അദ്ധ്യാപിക എം.ആർ.മായ, സ്‌കൂൾ മാനേജർ വി.രമ, സ്നേഹ തണൽ കൺവീനർ ആർ.റീബ, പഞ്ചായത്ത് അംഗങ്ങളായ എം.ബാലമുരളി, വി.ഗിരിജാകുമാരി, പി.ടി.എ. അവൈസ് പ്രസിഡന്റ് പോത്തൻകോട് ബാബു, മാതൃസംഗമം കൺവീനർ അതുല്യ ജയൻ, മാനേജമെന്റ് പ്രതിനിധി പി.പ്രവീൺ വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ അഖിൽ, സ്റ്റാഫ് സെക്രട്ടറി വി,വിനോജ് തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്‌ഷൻ : പോത്തൻകോട് എൽ.വി.എച്ച്സിലെ സ്നേഹ തണൽ കൂട്ടായ്മയുടെ സഹപാഠിയ്ക്കൊരു കൈത്താങ്ങ് എന്ന പുതിയ പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് ഒരു കുഞ്ഞാട് എന്ന പദ്ധതിയുടെ ഉദ്ഘാടനം കുഞ്ഞാടിനെ നൽകികൊണ്ട് ഡെപ്യുട്ടി കളക്ടർ എസ്.ജെ.വിജയ നിർവഹിക്കുന്നു. എം.ആർ.മായ,വി.രമ, എം.ബാലമുരളി, വി.ഗിരിജാകുമാരി, ആർ.റീബ, പോത്തൻകോട് ബാബു, അതുല്യ ജയൻ, പി.പ്രവീൺ, മാസ്റ്റർ അഖിൽ, വി,വിനോജ് തുടങ്ങിയവർ സമീപം.