നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ 6 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ഭരണാനുമതിയായി. സി. ദിവാകരൻ എം.എൽ.എയുടെ 2018-19 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടും പ്രാദേശിക വികസന ഫണ്ടും വിനിയോഗിച്ചാണ് പദ്ധതികൾ നടപ്പിലാക്കുക. വിവിധ സ്ഥലങ്ങളിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 58 ലക്ഷം രൂപയുടെയും കന്യാകുളങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കാൻ ഒന്നര കോടി രൂപയുടെയും അനുമതി ലഭിച്ചിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു. മഞ്ച ബി.എഡ് കോളേജിന് സ്മാർട്ട് ക്ലാസ്സ്‌റൂം കമ്പ്യൂട്ടർ,കുറ്റിയാനി ഗവ.എൽ.പി.എസ് 5 കമ്പ്യൂട്ടർ, തലയൽ ഗവ. എൽ.പി.എസ് 5 കമ്പ്യൂട്ടർ, കരകുളം ചേനാംകോട് എൽ.എം എൽ.പി.എസ് 5 കമ്പ്യൂട്ടർ, കല്ലൂർ ഗവ. യു.പി.എസ് 5 കമ്പ്യൂട്ടർ, കൊയ്ത്തൂർകോണം ഗവ. യു.പി.എസ് 5 കമ്പ്യൂട്ടർ എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്.

ഭരണാനുമതി ലഭിച്ച മറ്റു പ്രവർത്തികൾ

പേങ്ങാട് -എലിക്കോട്ടുകോണം- പ്ലാപ്പള്ളി റോഡ് നവീകരണം...20 ലക്ഷം, പുലിപ്പാറ റോഡിൽ മാതാ അമൃതാനന്ദമയി മഠത്തിന് സമീപത്തുനിന്ന് പനച്ചമൂട് ജംഗ്ഷൻ വരെയുള്ള റോഡിന് ...15ലക്ഷം, ഗവ. യുപിഎസ്, വേങ്കോട്ട്മുക്ക്, ഗവ. യു.പി.എസ് പാറയ്ക്കൽ, ഗവ.എൽ.എം.എ എൽ.പി.എസ് മഞ്ച, ഗവ. എൽ.പി.എസ് ആലുംമൂട് എന്നിവയ്ക്ക് സ്കൂൾ ബസിന് .... 64 ലക്ഷം, തുമ്പോട് ക്ഷേത്ര കുളം നവീകരണത്തിന് 15ലക്ഷം, കാഞ്ഞാംപാറ -വാഴാട്ട് -പൊയ്ക്കടി റോഡിന് 15ലക്ഷം

ഗവ.എൽ.പി.എസ് പൂവത്തൂർ ഡൈനിംഗ് ഹാളിന് ...10 ലക്ഷം, കൈതറക്കോണം-മൈലോട്ടുകോണം റോഡ് കോൺക്രീറ്റിന് .... 10 ലക്ഷം,ഗവ.എൽ.പി.എസ് തിരുവള്ളൂർ രണ്ട് ക്ലാസ്‌ മുറി നിർമ്മാണത്തിന് ... 15 ലക്ഷം, ഉഴപ്പാകോണം -കള്ളുവിള റോഡിന് ..12ലക്ഷം, കാഞ്ഞിരംപാറ എലാത്തോട് -സൈഡ് വാൾ റോഡിന് ...15 ലക്ഷം, അണമുഖം -നീരാഴി റോഡിന് ...10 ലക്ഷം, കാച്ചാണി -താരാഭായി റോഡ് കോൺക്രീറ്റിന് ...10 ലക്ഷം, ഇരപ്പിൻമുകൾ -വിദ്യാധിരാജ റോഡ് കോൺക്രീറ്റിന് ...10ലക്ഷം, മഞ്ഞമല കണ്ടുകുഴി മടവൂർ റോഡ് മെറ്റലിംഗും ടാറിംഗിനും ... 10ലക്ഷം, കബറഡി -കറുമം റോഡിന് 10 ലക്ഷം, വേടരുകോണം-ഇളമുഴി റോഡിന് ...15 ലക്ഷം, വെട്ടുപാറ -നെയ്തോട് റോഡിന് ...15 ലക്ഷം, പേരയത്തുകോണം റോഡിനു സൈഡ് വാളിന് .... 20 ലക്ഷം, കൈതക്കാട് ആയിരവില്ലി റോഡിന് ....15 ലക്ഷം, പെരുംകൂർ -കൊഞ്ചിറ റോഡ് നവീകരണത്തിന് 5 ലക്ഷം, വിദ്യാധിരാജ എൽ.പി.എസിന് പാചകപ്പുരയ്ക്ക് ...5 ലക്ഷം, കഴുനാട് പാലം-വൃന്ദാവനം-പാലോട്-കാരമൂട് റോഡും ഓടയും നിർമ്മാണത്തിന് .......8 ലക്ഷം, കുന്നത്ത് ക്ഷേത്രം ചാണിയ്ക്കൽ -വാറുവിളാകം റോഡിന് 8 ലക്ഷം, സിയോൻകുന്ന് -മുക്കംപാലമൂട് റോഡ് ടാറിംഗിന് 7ലക്ഷം, ലക്ഷ്മി വിലാസം എച്ച്.എസിന് ടോയ്ലറ്റ് നിർമ്മാണത്തിന് 5 ലക്ഷം, ഇടുക്കുംതല ചെവിടിക്കുഴി റോഡിന് .... 10 ലക്ഷം

പുലിപ്പാറ ചാരുവള്ളിക്കോണം റോഡ് കോൺക്രീറ്റിന് ....15 ലക്ഷം