budget

പാറശാല: കൊല്ലയിൽ ഗ്രാമ പഞ്ചായത്തിൽ ഭവന നിർമ്മാണത്തിനും ദാരിദ്യ്ര ലഘൂകരണത്തിനും മുൻതൂക്കം നൽകുന്ന 29,86,75,587 രൂപയുടെ വരവും 29,24, 69,984 രൂപയുടെ ചെലവും 62,05,603 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് വി.എസ്. ബിനു അവതരിപ്പിച്ചു. ബഡ്ജറ്റിൽ ലൈഫ് ഭവന പദ്ധതി പ്രകാരം 400 വീടുകളുടെ പൂർത്തീകരണത്തിനായി 7.82 കോടി നീക്കി വച്ചു. കാർഷിക മേഖലയിലെ പദ്ധതികൾക്കായി 38.8 ലക്ഷവും, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നിവർക്കായി 82,52,000 രൂപയും, കൊല്ലയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബക്ഷേമകേന്ദ്രമായി ഉയർത്താൻ 17 ലക്ഷവും ആരോഗ്യ മേഖലയിലെ പദ്ധതികൾക്കായി 24,75,000 രൂപയും, ലക്ഷം വീടുകളുടെ പുനരുദ്ധാരണത്തിനായി 25 ലക്ഷവും അനുവദിച്ചു. പ്രസിഡന്റ് വൈ. ലേഖയുടെ ആദ്യക്ഷതയിൽ ചേർന്ന യോഗം ബഡ്ജറ്റ് ചർച്ച ചെയ്ത് അംഗീകരിച്ചു.

ദാരിദ്ര്യ ലഘൂകരണം - 8.5 ലക്ഷം, വിദ്യാഭ്യാസ മേഖല - 26,14,000 രൂപ, കല,സ്പോർട്സ്,യുവജന ക്ഷേമം - 5.45 ലക്ഷം, കുടിവെള്ള പദ്ധതി - 13 ലക്ഷം, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് -13.5 ലക്ഷം, സാമൂഹ്യ സുരക്ഷാ പദ്ധതികൾ - 30.67 ലക്ഷം, പോഷകാഹാര പദ്ധതികൾ - 29 ലക്ഷം, പഞ്ചായത്തിന്റെ സദ്ഭരണ പദ്ധതി - 13 ലക്ഷം, തെരുവ് വിളക്കുകൾ -15 ലക്ഷം, റോഡ് പുനരുദ്ധാരണം - 1.1 കോടി,ത മാർക്കറ്റുകളുടെ നവീകരണം - 15 ലക്ഷം, വൈദ്യുതി ലൈനുകളുടെ വ്യാപനം - 8 ലക്ഷം