നെടുമങ്ങാട് :പുറമ്പോക്ക് ഭൂമി കണ്ടെത്തി ഭിന്നശേഷിക്കാരുടെ വിദ്യാലയം നിർമ്മിച്ച് നെടുമങ്ങാട് നഗരസഭയുടെ മാതൃക. അരശുപറമ്പു വാർഡിലെ 37 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് നഗരസഭയുടെ ബഡ്‌സ് സ്‌കൂൾ നിർമ്മിച്ചത്. നഗരസഭാ കൗൺസിലിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഭൂമി വീണ്ടെടുക്കാനായെതെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും കൗൺസിലർ പി.ജി പ്രേമചന്ദ്രനും പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്കൂൾ പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു.സി.ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറഞ്ഞു.വൈസ് ചെയർപേഴ്‌സൺ ലേഖാ വിക്രമൻ, പി.ഹരികേശൻ നായർ, ആർ.മധു, ടി.അർജുനൻ,കെ.ഗീതാകുമാരി,റഹിയാനത്തു ബീവി,അഡ്വ.ആർ.ജയദേവൻ, പാട്ടത്തിൽ ഷെരീഫ്,വാർഡ് കൗൺസിലർ പി.ജി പ്രേമചന്ദ്രൻ,ടി.അർജുനൻ,പി.രാജീവ്,എൽ.എഫ് അജിത, ഒ.ലളിതാംബിക എന്നിവർ പ്രസംഗിച്ചു.നഗരസഭ സെക്രട്ടറി ബീന എസ്.കുമാർ നന്ദി പറഞ്ഞു.