തിരുവനന്തപുരം: ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി സായി എൽ.എൻ.സി.പി.ഇയുടെ ആഭിമുഖ്യത്തിൽ ഇംപാക്ട് ഓഫ് സ്പോർട്ട്സ് സയൻസ് ഓൺ എക്സലൻസ് ഇൻ സ്പ്പോർട്സ് എന്ന വിഷയത്തിൽ എകദിന സെമിനാർ സംഘടിപ്പിച്ചു. ഛത്തീസ്ഗഡ് മുൻ ഗവർണറും മുൻ സായി ഡയറക്ടർ ജനറലുമായ ശേഖർ ദത്ത് ഉദ്ഘാടനം ചെയ്തു. ഓങ്കോളജി പ്രൊഫസർ ഡോ. എം.വി. പിള്ള അദ്ധ്യക്ഷത വഹിച്ചു. സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കഷോർ സ്വാഗതം പറഞ്ഞു. ആർ. നാരായണൻ, ജയരാജൻ, ഡേവിഡ് എന്നിവർ സംസാരിച്ചു. സെമിനാറിൽ കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, കേരള പൊലീസ്, ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ, കേരള സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകൾ നിന്നുളള ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർമാർ, കായിക പരിശീലകർ, ഗവേഷണ വിദ്യാർത്ഥികൾ, മറ്റ് വിദ്യാർത്ഥികൾ, ട്രെയിനികൾ എന്നിവർ പങ്കെടുത്തു.
PHOTO ദേശീയ ശാസ്ത്ര ദിനാചരണത്തിന്റെ ഭാഗമായി സായി എൽ.എൻ.സി.പി.ഇയുടെ ആഭിമുഖ്യത്തിൽ നടന്ന എകദിന സെമിനാർ ഛത്തീസ്ഗഡ് മുൻ ഗവർണറും മുൻ സായി ഡയറക്ടർ ജനറലുമായ ശേഖർ ദത്ത് ഉദ്ഘാടനം ചെയ്യുന്നു. ഓങ്കോളജി പ്രൊഫസർ ഡോ. എം.വി. പിള്ള, സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കഷോർ, ആർ. നാരായണൻ, ശ്രീ. ജയരാജൻ ഡേവിഡ് എന്നിവർ സമീപം