photo

നെടുമങ്ങാട്: നഗരസഭ വലിയമല വാർഡിലെ കാഞ്ഞിരംപാറയിൽ ആരംഭിച്ച മാർക്കറ്റും പുതിയതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സും മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ദിവാകരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ എഞ്ചിനീയർ പി. കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ലേഖാ വിക്രമൻ, വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി. ഹരികേശൻ നായർ, കെ. ഗീതാകുമാരി, റഹിയാനത്തു ബീവി, അഡ്വ. എസ്. അരുൺകുമാർ, എൻ.ആർ. ബൈജു, ടി. അർജുനൻ, സുമയ്യ മനോജ്, എ. ഷാജി, ശ്രീകേശ് എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി ബീന. എസ് കുമാർ നന്ദി പറഞ്ഞു.