kerala-university

 ടൈംടേബിൾ

ഏപ്രിൽ 17 മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

 പരീക്ഷാഫലം

യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം നടത്തിയ എം.ഫിൽ അറബിക്, ബോട്ടണി (2017 - 18 ബാച്ച്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

വിദൂര വിദ്യാഭ്യാസ വിഭാഗം 2018 സെപ്റ്റംബർ - ഒക്‌ടോബർ മാസങ്ങളിൽ നടത്തിയ ഒന്നും രണ്ടും വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് / ബി.സി.എ സപ്ലിമെന്ററി ന്യൂ സ്‌കീം (2013 അഡ്മിഷൻ മുതൽ) ഓൾഡ് സ്‌കീം (2013 അഡ്മിഷന് മുൻപ്) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.


 തീയതി നീട്ടി

സർവകലാശാലയിലെ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി സർക്കാർ ഏർപ്പെടുത്തിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (MEDISEP) നടപ്പിലാക്കുന്നതിന്റെ വിവര ശേഖരണത്തിനുളള സമയപരിധി ദീർഘിപ്പിച്ചു. ഇതുവരെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത പെൻഷൻകാർക്ക് ഇതിനായി kufinance.info എന്ന സൈറ്റിൽ pension spot ൽ നൽകിയിട്ടുളള പ്രഫോർമയിൽ വിവരങ്ങൾ മാർച്ച് 8 വരെ അപ്‌ലോഡ് ചെയ്ത്, പ്രഫോർമയുടെ പ്രിന്റൗട്ട്, പ്രഫോർമയിൽ നൽകിയിട്ടുളള വിവരങ്ങളുടെ ആധികാരികത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 11ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പായി അസിസ്റ്റന്റ് രജിസ്ട്രാറിന് (അക്കൗണ്ട്സ് / പെൻഷൻ) സമർപ്പിക്കണം.
മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

 പരീക്ഷ ഫീസ്

29 ന് ആരംഭിക്കുന്ന അവസാന വർഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷയ്ക്കു പിഴയില്ലാതെ 11 വരെയും 50 രൂപ പിഴയോടുകൂടി 13 വരെയും 125 രൂപ പിഴയോടെ 15 വരെയും ഫീസടക്കാം.