ആര്യനാട്: മകൻ തൂങ്ങി മരിച്ചതറിയാതെ മാനസിക രോഗിയായ അമ്മ.ആര്യനാട് കാനക്കുഴി കുരുവിയോട് കിഴക്കുംകര വീട്ടിൽ അനിൽ രാജിനെ യാണ് (21)വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മകന്റെ തൂങ്ങി മരണം അറിയാതെ അമ്മ അനിത ( 50 ) നാലുദിവസം വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ദുർഗന്ധമുയർന്നതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ആര്യനാട് പൊലീസെത്തി പരിശോധിക്കുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു . മുറിയുടെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നു
പെയിന്റിംഗ് തൊഴിലാളിയായിരുന്നു അനിൽരാജ്. പിതാവ് രാജൻ നാല് വർഷംമുമ്പ് മരിച്ചുപോയി. അനിലാണ് കുടുംബം പുലർത്തിയിരുന്നത്. അനിതയ്ക്ക് മാനസിക പ്രശ്നമുണ്ടെന്നും മകന്റെ ആത്മഹത്യയുടെ കാരണമെന്തെന്ന് അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. മകൾ അജിതാരാജ് പാറശാലയിൽ കോൺവെന്റിലാണ് താമസം.