തിരുവനന്തപുരം: ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് മുൻ പ്രിൻസിപ്പലും സാങ്കേതികവിദ്യാഭ്യാസ മുൻ ഡയറക്ടറുമായ ഗൗരീശപട്ടം ഹോസ്പിറ്റൽ ജംഗ്ഷനിൽ പ്രൊഫ.ആർ . ജയരാമൻ ( 82 ) നിര്യാതനായി.
തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് സ്വർണ്ണമെഡലോടെ സിവിൽ എൻജിനിയറിംഗ് ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയ പ്രൊഫ.ജയരാമൻ ഇവിടെ തന്നെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചു. മദ്രാസ് ഐ ഐ ടി യിൽ നിന്ന് ഹൈഡ്രോളിക് എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടി. സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറായിരിക്കെ സർവ്വീസിൽ നിന്ന് വിരമിച്ചു. പിന്നീട് അദ്ദേഹം മദ്രാസ് ഐ ഐ ടി യിൽ പ്രൊഫസർ എമിരിറ്റസ് ആയി പ്രവർത്തിച്ചു. ഹാം റേഡിയോ ഓപ്പറേറ്റർ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. അമച്വർ റേഡിയോ സൊസൈറ്റി ഒഫ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയിയിരുന്നു. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ പ്ലാനറ്റേറിയം സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട് . പ്രൊഫസർ ജയരാമനെക്കുറിച്ച് മകൾ ഗീതയും മരുമകൻ ഡോ.ഇയാൻ മക്ഡൊണാൾഡും ചേർന്നൊരുക്കിയ ഡോക്യുമെന്ററി നിരവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട് .
ഭാര്യ: കമല. മക്കൾ : അനന്തരാമൻ .ജെ( എൻജിനിയർ, ചെന്നൈ), ഡോ.ഗീത . ജെ( ചലച്ചിത്ര സംവിധായിക), രാധ. ജെ( എസ് സി എം എസ് കൊച്ചി) . സംസ്കാരം ഇന്ന് 3 മണിക്ക് പുത്തൻകോട്ട ബ്രാഹ്മണ സമുദായം ശ്മശാനത്തിൽ.