പോത്തൻകോട്: ചന്തവിള ഗവ.യു.പി സ്‌കൂളിൽ നിർമ്മിച്ച പ്രവേശനകവാടത്തിന്റെയും ആഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മേയർ വി.കെ.പ്രശാന്ത് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ ബിജു. ഡി ,പി.ടി.എ. പ്രസിഡന്റ് സന്ധ്യ.വി.നായർ, എസ്.എം.സി. ചെയർമാൻ ചന്തവിളഗോപൻ എന്നിവർ പ്രസംഗിച്ചു. കൗൺസിലർ ബിന്ദു.എസ്.സ്വാഗതവും ഹെഡ്‌മാസ്റ്റർ നജിമുദീൻ നന്ദിയും രേഖപ്പെടുത്തി .സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ സ്‌കൂളിനെ മികച്ച വിദ്യാലയമായി ഉയർത്തുകയാണ് നഗര സഭയുടെ ലക്ഷ്യം. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്.