പാരിപ്പള്ളി: കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രോത്സവം ആരംഭിച്ചുഉത്സവ ദിവസങ്ങളിൽ രാവിലെ 5ന് ഗണപതി ഹോമം, 7ന് ദേവീഭാഗവത പാരായണം, 8.15ന് ഗണപതിയ്ക്ക് ഉണ്ണിയപ്പം മൂടൽ, വൈകിട്ട് 6ന് പടുക്ക സമർപ്പണം, 7ന് പുഷ്പാഭിഷേകം എന്നിവ നടക്കും.ഇന്ന് ഉച്ചയ്ക്ക് 12ന് അന്നദാനം, 7ന് നാടൻപാട്ട് മത്സരം. 3ന് രാവിലെ 10.30ന് നടക്കുന്ന സമൂഹ വിവാഹവും പൊതുസമ്മേളനവും മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. ജി.എസ്. ജയലാൽ എം.എൽ.എ, ചലച്ചിത്ര സംവിധായകൻ ബാലുകിരിയത്ത്, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ കുമാരി, പഞ്ചായത്തംഗം സിമ്മിലാൽ എന്നിവർ പങ്കെടുക്കും. 4ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് തിരുവാതിര, 6.30ന് നൃത്തസന്ധ്യ, രാത്രി 9ന് ഭക്തിഗാനസുധ, പഞ്ചാക്ഷരി നാമജപം. 5ന് രാവിലെ 11.30ന് ഗുരുതി പുഷ്പാഞ്ജലി, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 7ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവി മുരുകൻ കാട്ടാക്കട, വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ, ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ് പി.കെ. ഗോപൻ എന്നിവർ പങ്കെടുക്കും. രാത്രി 9.30ന് ഗാനമേള. 6ന് രാവിലെ 10 മുതൽ സൗജന്യ നേത്ര പരിശോധനയും ശസ്ത്രക്രിയാ ക്യാമ്പും, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് സംഗീത സദസ്, 6.30ന് നൃത്തനൃത്യങ്ങൾ, 7.30ന് കേരളീയ നടന ശിൽപ്പം, രാത്രി 9.30ന് ഗാനമേള. 7ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6ന് നാട്യമയൂരം, 7ന് നൃത്തവിസ്മയം, രാത്രി 9.30ന് ഗാനമേള. 8ന് രാവിലെ 8ന് അഷ്ടാഭിഷേകം, 10.30ന് നാരങ്ങ വിളക്ക്, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6.30ന് നൃത്തനൃത്യങ്ങൾ, ദേവി പ്രഭാപൂരം, രാത്രി 9ന് ഗാനമേള.9ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5.45ന് കുത്തിയോട്ടം, 6.30ന് നൃത്തസന്ധ്യ, വൈദ്യുത ദീപാലങ്കാരവും കെട്ടുകാഴ്ചയും, രാത്രി 9.30ന് ഭക്തിഗാനമേള, 11.30ന് ഇൻസ്ട്രുമെന്റൽ മ്യൂസിക്കൽ ഫ്യൂഷൻ.10ന് പുലർച്ചെ 4ന് ശയന പ്രദക്ഷിണം (ക്ഷേത്രത്തിന്റെ ഏഴു കരകളിൽ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഉരുൾ ഘോഷയാത്ര), രാവിലെ 8.30ന് കാഴ്ച ശ്രീബലി, പഞ്ചാരിമേളം, ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ, വൈകിട്ട് 3ന് മേളം, 4ന് ഗജമേള, പാണ്ടിമേളം, 6.30ന് നിറപറയും ദീപക്കാഴ്ചയും, ഡാൻസ്, രാത്രി 8.30ന് നാടകീയ വിൽകലാമേള, 10.30ന് നൃത്തസംഗീത നാടകം, 11ന് പുലർച്ചെ 2.30ന് പൊങ്കൽ, ഗുരുസി, കൊടിയിറക്ക്.