kovalam

കോവളം : മെഡിക്കൽ കോളേജാശുപത്രിയിൽ വയറുവേദനയ്ക്കും ശ്വാസ തടസ്സത്തിനും ചികിൽസതേടിയെത്തിയ ഓട്ടോ ഡ്രൈവർ മരിച്ചു. തിരുവല്ലം പുഞ്ചക്കരി മാവുവിള സന്തോഷ് ഭവനിൽ ശശിധരൻ നായർ - മായാകുമാരി ദമ്പതികളുടെ മകൻ രഞ്ജിത്ത് (25) ആണ് മരിച്ചത്.. കഴിഞ്ഞ 26 ന് രഞ്ജിത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ജനറൽ ഹോസ്പിറ്റലിൽ കാണിക്കുകയും 27 ന് അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. രോഗം മൂർച്ചിച്ചതോടെ വ്യാഴാഴ്ച മെഡിക്കൽകോളേജിലേക്ക് മാറ്റുകയും ചികിൽസയിലിരിക്കെ ഇന്നലെ പുലർച്ചെ മരണപ്പെടുകയും ചെയ്തു. യഥാസമയം ഓക്സിജൻ നൽകാത്തതാണ് മരണകാരണമെന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ടിനും മെഡിക്കൽകോളേജ് പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ പരാതി നൽകി. സന്ധ്യ, ഗിരീഷ് എന്നിവർ സഹോദരങ്ങളാണ്.