തിരുവനന്തപുരം: യുവാവിനെ വീടിനികത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിക്കകം, അറപ്പുരവിളാകം, കുളങ്ങര മുടുമ്പിൽ വീട്ടിൽ ശരതിനെയാണ് (20) കഴിഞ്ഞ ദിവസം വെെകിട്ട് 6.30ഓടെ വീട്ടിനകത്തെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛന്റെ അമ്മയ്ക്കും സഹോദരിക്കും കൂട്ടായി കഴിഞ്ഞ 2വർഷത്തോളമായി ശരത് ഇവിടെയാണ് താമസിച്ചിരുന്നത്. വെെകിട്ട് വിളക്കെടുക്കാനായി ശരത് കിടക്കുന്ന റൂം തുറക്കാൻ ശ്രമിച്ചെങ്കിലും വാതിൽ അകത്ത് നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. റൂമിനകത്ത് ഉച്ചത്തിൽ പാട്ടും വച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെതുടർന്ന് അയൽവാസികളും ബന്ധുക്കളും ചേർന്ന് ഓട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുക്കോലിൽ തൂങ്ങിയ നിലയിൽ ശരതിന്റെ മൃതദേഹം കാണുന്നത്. അച്ഛൻ: ശശി.
അമ്മ: സരിത, സഹോദരൻ: സൂരജ് എന്നിവർ കൊല്ലം ചാത്തന്നൂരാണ് താമസം. തമ്പാനൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു ശരത്. സംഭവത്തിൽ പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.