കല്ലമ്പലം. മടവൂർ പഞ്ചായത്തിലെ തെന്നാംകോണം പട്ടികജാതി കോളനിയിൽ ആരംഭിച്ച തെന്നാംകോണം കുടിവെള്ള പദ്ധതി വി.ജോയി എം.എൽ.എ നാടിന് സമർപ്പിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവ് അദ്ധ്യക്ഷത വഹിച്ചു.രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് മടവൂർ തെന്നാംകോണം. ഇവിടെ കുടിവെള്ള പദ്ധതി സ്ഥാപിക്കണമെന്നത് പ്രദേശവാസികളുടെ നിരന്തര ആവശ്യമായിരുന്നു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിത്തുക വിനിയോഗിച്ചാണ് കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.എസ്. രജിത, പഞ്ചായത്തംങ്ങളായ എം.സിദ്ധിഖ്, രമ്യ, എസ് നാദിർഷാ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് ഡിവിഷൻ അംഗം സുരജാ ഉണ്ണി സ്വാഗതം പറഞ്ഞു .
ചിത്രം. മടവൂർ തെന്നാം കോണം കോളനിക്കായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പണികഴിപ്പിച്ച കുടിവെള്ള പദ്ധതി വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു