cyber-police

തിരുവനന്തപുരം; സൈബർ സുരക്ഷാ രംഗത്ത് മാതൃകയായ കേരള പൊലീസിന്റെ സൈബർ ഡോമുമായി സഹകരിക്കുമെന്ന് ദുബായ് പൊലീസ്. സൈബർ സെക്യൂരിറ്റി, സൈബർ ക്രൈം കുറ്റാന്വേഷണം തുടങ്ങിയവയിൽ സഹകരിക്കാനുള്ള സന്നദ്ധത സൈബർ ഡോം മേധാവി മനോജ് എബ്രഹാമിനെ ദുബായ് പൊലീസ് അറിയിച്ചു. സൈബർ ഡോമിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാനെത്തിയ ദുബായ് പൊലീസ് ബ്രിഗേഡിയർ ഖാലിദ് അൽ റസൂഖിയാണ് ഇക്കാര്യം പറഞ്ഞത്.

ഖാലിദ് അൽ റസൂഖിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സൈബർ ഡോം സന്ദർശിച്ചത്.ഫെയ്‌സ് ബുക്ക്, വാട്ട്‌സ് അപ്പ് വഴിയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇതിലൂടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കുറിച്ചുള്ള വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണയായിട്ടുണ്ട്.