ബാലരാമപുരം: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം തലയൽ ശിവക്ഷേത്രത്തിൽ നടത്തി വരുന്ന ദ്വാദശ ജ്യോതിർലിംഗദർശനവും കൈലാസദർശനവും കാണാൻ ഭക്തരുടെ തിരക്കേറി. ജ്യോതിർലിംഗദർശനം ശിവരാത്രി വരെ നീട്ടിയതായി ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ അറിയിച്ചു.വിവിധ സംസ്ഥാനങ്ങളിലെ പുണ്യകേന്ദ്രങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന സോമനാഥൻ, മല്ലികാർജ്ജുനൻ, മഹാകാലേശ്വരൻ, ഓംകാരേശ്വരൻ, വൈദ്യനാഥൻ, കേദാരനാഥൻ, ഭീമാശങ്കരൻ,ഘൃഷ്ണേശ്വരൻ,രാമേശ്വരൻ, നാഗേശ്വരൻ, ത്രയംബകേശ്വരൻ, വിശ്വനാഥൻ എന്നിങ്ങനെ ശിവപരമാത്മാവിന്റെ നാമധേയത്തിലുള്ള 12 ജ്യോതിർലിംഗങ്ങൾ ഒരുമിച്ച് ദർശിക്കാനുള്ള അവസരമാണ് തലയൽ ശിവക്ഷേത്രത്തിൽഒരുക്കിയിരിക്കുന്നത്.ഗീതാപ്രഭാഷണവും ആത്മീയ ക്ലാസുകളും കൈലാസദർശനവും അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.ശിവരാത്രിദിനത്തിലെ ഭക്തരുടെ അഭൂതപൂർവമായ തിരക്ക് കാരണം ജ്യോതിർലിംഗ ദർശനത്തിന് പ്രത്യേക സജ്ജീകരണവും ക്ഷേത്രകമ്മിറ്റി ഒരുക്കിയിട്ടുണ്ട്.