2

തിരുവനന്തപുരം : പ്രളയകാലം പഠിപ്പിച്ച പാഠങ്ങൾ ഉൾക്കൊണ്ട് ജില്ലാ പഞ്ചായത്ത് 2019-20 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികൾക്കും തണലായ യുവാക്കൾക്കും പ്രത്യേക കരുതലാണ് ബഡ്ജറ്റിലുള്ളത്. 400കോടി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതവും കൂടി ചേർത്ത് 664,29,51,292 രൂപ വരവും,

6,48,13,86,000 രൂപ ചെലവും 16,15,65,292 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം അവതരിപ്പിച്ചത്.

രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളോടുള്ള ജില്ലാ പ‌ഞ്ചായത്തിന്റെ പ്രതിബദ്ധത അറിയിച്ചാണ് 70ലക്ഷം രൂപ മത്സ്യമേഖലയ്ക്ക് മാറ്റിവച്ചത്.

ദുരന്തനിവാരണ സേന രൂപീകരിക്കും

പ്രളയകാലത്ത് സ്വയംസന്നദ്ധരായ യുവാക്കളുടെ വീര്യം നാടിന് വേണ്ടി തുടർന്നും വിനിയോഗിക്കണമെന്ന ലക്ഷ്യത്തോടെ ജില്ലയിലെ യുവാക്കളെ കോർത്തിണക്കി 'മിത്രം" എന്ന പേരിൽ ദുരന്തനിവാരണ സേന രൂപീകരിക്കും. 200പേരടങ്ങുന്ന ഒരു ദുരന്ത കർമ്മസേനയാണ് സജ്ജമാക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ ഇവർക്ക് പരിശീലനവും ദുരന്തനിവാരണത്തിനായുള്ള ഉപകരണങ്ങളും നൽകും. പദ്ധതിക്കായി 25ലക്ഷം രൂപയാണ് വകയിരുത്തിയത്.

വകയിരുത്തൽ

ഭവന നിർമ്മാണ പദ്ധതികൾക്ക് 18 ലക്ഷം

ലക്ഷം വീട് കോളനികളുടെ നവീകരണത്തിന് 7കോടി

ലൈഫ്‌ മിഷൻ പ്രവർത്തനങ്ങൾക്കായി 11കോടി

പാഥേയം പദ്ധതിക്ക് 10കോടി

പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്ന രക്ഷാ പദ്ധതിക്ക് 16ലക്ഷം

ഒ.വി.എം വള്ളങ്ങൾക്ക് ഇൻസുലേറ്റഡ് ഫിഷ് ബോക്സിനായി 15ലക്ഷം

അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികൾക്ക് പീഡിംഗ് ഷെഡിനായി 15ലക്ഷം

മിത്രം (ബാലസൗഹൃദ പദ്ധതി) - 40ലക്ഷം

അനന്തപെരുമ (തനത് വിളകളുടെ സംരക്ഷണം) -15ലക്ഷം

ഹരിതഭവനം - 1കോടി 25ലക്ഷം

ജലശ്രീ (ജലസുരക്ഷാ പദ്ധതി) - 200കോടി

സ്കൂളുകളിൽ വർഷമാപിനി സ്ഥാപിക്കാൻ - 38ലക്ഷം

സ്കൂളുകളിൽ ഹരിത ഉദ്യാനം-28 ലക്ഷം

നെൽകൃഷി വികസനം - 1കോടി 60ലക്ഷം

ദിശ (ആൺകുട്ടികൾക്ക് യോഗക്ലാസ്) - 17ലക്ഷം

വിദ്യാജ്യോതി - 25 ലക്ഷം

ജില്ലാ ആശുപത്രികളിൽ സി.സി ടിവി സ്ഥാപിക്കാൻ - 25ലക്ഷം

ഷീ ആട്ടോ - 30ലക്ഷം

വനിതാ തൊഴിൽ സംരംഭങ്ങൾക്ക് - 1കോടി

എച്ച്.ഐ.വി ബാധിതർക്ക് പോഷകാഹാരം - 20ലക്ഷം

പട്ടികജാതി വികസനം (വിവിധ പദ്ധതികൾ) - 28കോടി

പട്ടികവർഗ വികസനം- 1കോടി