aanathalavattam-aanadan

തിരുവനന്തപുരം: തൊഴിലവസരങ്ങൾ ഉണ്ടാക്കാനുള്ള ബാദ്ധ്യത ഭരണകൂടത്തിനാണെന്നും മനുഷ്യന് പകരം യന്ത്റങ്ങളെ പണിയെടുപ്പിക്കുന്ന കാലത്താണ് തൊഴിലാളികൾ സമരം ചെയ്യുന്നതെന്ന യാഥാർത്ഥ്യം മനസിലാക്കണമെന്നും സി.എെ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. പാളയം ഭാഗ്യമാല ആഡിറ്റോറിയത്തിൽ കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ (കെ.എസ്.ഡി.ഡബ്ലിയു. യു) സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.എസ്.ഡി.ഡബ്ലിയു ജനറൽ സെക്രട്ടറി പോത്തൻകോട് ഹരിദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് കരകുളം സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.കെ. മുരളി എം.എൽ.എ, ബി.സത്യൻ എം.എൽ.എ, ടി.ഗീനാകുമാരി, തിരുവല്ലം മധു, കൊഞ്ചിറ അംബിക, കുരുവിക്കാട് ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.