nishi

തിരുവനന്തപുരം: കൊക്ക-കോള ഇന്ത്യയിലെയും ദക്ഷിണ പശ്ചിമേഷ്യയിലെയും എച്ച്.ആർ വിഭാഗം വൈസ് പ്രസിഡന്റായി നിഷി കുൽക്ഷേത്ര ചതുർവേദിയെ നിയമിച്ചു. 2012ൽ ഹിന്ദുസ്ഥാൻ കൊക്ക-കോളയുടെ ദേശീയ എച്ച്.ആർ വിഭാഗം മേധാവിയായാണ് നിഷി കൊക്ക-കോളയിൽ എത്തുന്നത്. ടാലന്റ് റിക്രൂട്ട്‌മെന്റിനും ജീവനക്കാരുടെ മികച്ച പെർഫോമൻസ് പ്രാപ്‌തമാക്കലിനും നിഷി നേതൃത്വം നൽകുമെന്ന് കൊക്ക-കോള ഇന്ത്യ ആൻഡ് സൗത്ത് വെസ്‌റ്ര് ഏഷ്യ പ്രസിഡന്റ് ടി. കൃഷ്‌ണകുമാർ പറഞ്ഞു. എഫ്.എം.സി.ജി., ഹെൽത്ത്കെയർ, ഓയിൽ ആൻഡ് ഗ്യാസ്, എനർജി മേഖലകളിലെ വിവിധ കമ്പനികളിലായി എച്ച്.ആർ രംഗത്ത് രണ്ടുപതിറ്റാണ്ടിന്റെ പരിചയസമ്പത്ത് നിഷി കുൽക്ഷേത്രയ്ക്കുണ്ട്.