ആറ്റിങ്ങൽ: ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി അഞ്ച് കോടി രൂപ ചെലവിട്ട് നിർമ്മിച്ച കെട്ടിട സമുച്ചയം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.അഡ്വ ബി സത്യൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ എം പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ,സി പ്രദീപ്,എം അനിൽ കുമാർ,ഡോ.സി രാമകൃഷ്ണൻ,കെ.എസ് സന്തോഷ് കുമാർ, വഞ്ചിയൂർ ഉദയകുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ രജിത്കുമാർ സ്വാഗതവും അരുൺ വി പി നന്ദിയും പറഞ്ഞു.