kerala-university

 ടൈംടേബിൾ

ഒന്നാം സെമസ്റ്റർ എം.ടെക് (പാർട്ട്‌ടൈം & ഫുൾടൈം) മൂന്നാം സെമസ്റ്റർ എം.ടെക് (പാർട്ട്‌ടൈം) (2008 സ്‌കീം - അഡീഷണൽ / മേഴ്സി ചാൻസ്) ഒന്നാം സെമസ്റ്റർ എം.ടെക് (2003 സ്‌കീം) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.


 അഭിമുഖ പരീക്ഷ
ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരള നടത്തുന്ന എം.ബി.എ ( ജനറൽ & ടൂറിസം) അഡ്മിഷനു വേണ്ടിയുളള അഭിമുഖ പരീക്ഷയ്ക്ക് ഓൺലൈനായി 6 മുതൽ അപേക്ഷിക്കാം. അവസാന തീയതി ജൂൺ 12. വിശദവിവരങ്ങൾ www.admissions.keralauniversity.ac.in എന്ന വെബ്സൈറ്റിൽ.


 പരീക്ഷാഫലം
ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബി.പി.എഡ്) ഒന്ന്, മൂന്ന്, അഞ്ച് (സപ്ലിമെന്ററി) ഏഴ് (റഗുലർ ആന്റ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, മൂന്ന്, അഞ്ച് എന്നീ സെമസ്റ്ററുകളുടെ ഫൈവ് ഇയർ എം.ബി.എ (ഇന്റഗ്രേഡ്) (2015 സ്‌കീം) ബി.എം.എം.എ.എം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.


 കെ മാറ്റ്
എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്കായുളള രണ്ടാമത്തെ കെ മാറ്റ് കേരള പരീക്ഷ ജൂൺ 16ന് നടത്തും. അപേക്ഷകൾ 5ന് വൈകിട്ട് 5 മണിമുതൽ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾ kmatkerala.in ൽ.