parassala

പാറശാല: കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) പാറശാല ബ്ലോക്ക് കമ്മിറ്റി ഓഫസീനായി നിർമ്മിച്ച പെൻഷനേഴ്‌സ് ഭവന്റെ ഉദ്‌ഘാടനം കെ.എസ്.എസ്.പി.യുജനറൽ സെക്രട്ടറി ആർ. രാഘുനാഥൻ നായർ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.ആർ. നീലകണ്ഠപ്പിള്ള ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പരമേശ്വരൻ തമ്പി റിപ്പാർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി. മാധവൻ നായർ, ജില്ലാ സെക്രട്ടറി കെ. സദാശിവൻ നായർ, രക്ഷാധികാരി എസ്. കുഞ്ഞികൃഷ്ണൻ, എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം ആർ. രാജഗോപാൽ സ്വാഗതവും ബ്ലോക്ക് കമ്മിറ്റി ട്രഷറർ ടി.ആർ. ബെൻസിഗർ നന്ദിയും പറഞ്ഞു.