കാട്ടാക്കട: യുവമോർച്ച കാട്ടാക്കട മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വിജയ സങ്കല്പ് ബൈക്ക് റാലിയുടെ സമാപനം ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്‌തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, സംസ്ഥാന സമിതിയംഗം തിരുമല വേണു, മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറൽ സെക്രട്ടറി സി.എസ് അനിൽ, പള്ളിച്ചൽ ബിജു, സുധീഷ് കുന്നുവിള, സുദർശനൻ എന്നിവർ സംസാരിച്ചു. കുണ്ടമൺകടവിൽ നിന്ന് ആരംഭിച്ച ബൈക്ക് റാലി ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലത്തിലുടനീളം പര്യടനം നടത്തിയാണ് കാട്ടാക്കടയിൽ സമാപിച്ചത്.