varmaktr

കാട്ടാക്കട: അഗസ്ത്യാർകൂട ക്ഷേത്ര കാണിക്കാർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അഗസ്ത്യാർ കൂടത്തിൽ ശിവരാത്രി പൂജയ്ക്കുള്ള ചപ്രം എഴുന്നള്ളിപ്പ് ഘോഷയാത്രയ്ക്ക് കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഭദ്രദീപം തെളിയിച്ചു. ക്ഷേത്ര പൂജാരി പരപ്പൻ കാണി, അഗസ്ത്യാർകൂടം പൂജാരി അയ്യപ്പൻ കാണി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. അഗസ്യാർകൂടം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ പ്രസിഡന്റ് മോഹൻ ത്രിവേണി, സെക്രട്ടറി എം.ആർ. സുരേഷ്, ട്രഷറർ എസ്. വിഷ്ണു, ചെയർമാൻ മഹേഷ് കാണി, കൺവീനർ എം. സുനിൽകുമാർ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുക്കും. ഇന്ന് അതിരുമലയിൽ രാവിലെ 68ന് പൊങ്കാല. 9.30ന് ട്രസ്റ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ അതിരുമലയിൽ നിന്നും കുംഭ കുട ഘോഷയാത്ര. ഉച്ചയ്ക്ക് 12.30ന് പൊങ്കാലപ്പാറയിൽ പൂജ.3.30ന് ശിവരാത്രി പൂജയുടെ ഭദ്രദീപം തെളിക്കൽ. 4മുതൽ അഭിഷേകം. 4.30ന് മഹാശിവരാത്രി പൂജ. വൈകിട്ട് 5ന് മലയിറക്കം. രാത്രി 8.30ന് അതിരുമല ദേവസ്ഥാനത്ത് ഭജന. രാത്രി 10ന് ചാറ്റുപാട്ട്. 12.30ന് പടുക്ക. പുലർച്ചേ 4ന് കുരുസി.