atl03ma

ആ​റ്റിങ്ങൽ: കോളേജുകൾക്ക് സ്വയംഭരണം നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കം ആശങ്ക സൃഷ്ടിക്കുന്നതാണന്ന് മന്ത്റി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആ​റ്റിങ്ങൽ ഗവ. കോളേജിൽ 10 കോടി ചെലവഴിച്ച് നിർമ്മിക്കുന്ന ഡിജി​റ്റൽ ലൈബ്രറി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ സ്ഥാപനങ്ങൾ സ്ഥാപിച്ച് സർക്കാർ പിന്മാറുവാൻ ശ്രമിച്ച് കൊണ്ടിരുന്നതാണ് നേരത്തേയുണ്ടായിരുന്ന അവസ്ഥ. എന്നാൽ, എൽ.ഡി.എഫ് സർക്കാർ ആ നയം തിരുത്തിക്കുറിച്ച് പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുന്നേ​റ്റം ലോകത്തിന് മാതൃകയായി. പുതിയ ഐ.ടി.ഐകളും കോളേജുകളും ആരംഭിക്കുന്നു. ആളോഹരി വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന മ​റ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേ​റ്റമാണ് നടത്തിയിട്ടുള്ളതെന്നും മന്ത്റി പറഞ്ഞു. അഡ്വ. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം. പ്രദീപ് മുഖ്യാതിഥിയായിരുന്നു. അഡിഷണൽ ഡയറക്ടർ പി.എസ്. അജിത, സി. പ്രദീപ്, ലക്ഷ്മി ചന്ദ്രശേഖർ, ഡി. സുദർശനൻ, മേരി നിർമ്മല, പ്രവീൺ ചന്ദ്ര, അമൽ ദേവ്, ജി.എസ്. താര,​ കെ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.