തിരുവനന്തപുരം: ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വാമി ശാശ്വതികാനന്ദയുടെ 70ാമത് ജയന്തി 10, 11തീയതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തിരുവനന്തപുരത്ത് നടന്ന ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. 10ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും 11ന് തിരുവനന്തപുരത്തുമാണ് ആഘോഷ പരിപാടികൾ . തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ 2019ലെ ഗുരുദർശന പുരസ്കാരം, സ്വാമി ശാശ്വതികാനന്ദ പുരസ്കാരം എന്നിവ നൽകുമെന്ന് ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ അറിയിച്ചു.

കൗൺസിൽ യോഗം രക്ഷാധികാരി ബി.സീരപാണി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എസ്. ജ്യോതി അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് മാങ്കൽ, വി.സുദർശനൻ, പ്രദീപ് കുളങ്ങര, ടി.കെ .പുഷ്പ കൊടുവള്ളി, അനിൽകുമാർ കൊല്ലം, പ്രിയ എറണാകുളം, അജി ചാലക്കുടി, എൽ ബാബു, ഉദയഭാനു, ഹരിലാൽ, വലിയമല സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.