അരുവിക്കര: വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ലൈൻമാൻ വീരണകാവ് നാവെട്ടിക്കോണം തടത്തരികത്തു വീട്ടിൽ രാജേഷ് കുമാറിന് (45) നാട്ടുകാരുടെ അന്ത്യാഞ്ജലി. വെള്ളനാട് ഇലക്ട്രിക്കൽ സെക്ഷനിലെ കരാർ ജീവനക്കാരനായിരുന്നു രാജേഷ് .കഴിഞ്ഞ 28ന് രാവിലെ മുള്ളിലവിൻമൂട്ടിലെ 11 കെ.വി.ലൈനിലെ ജോലിക്കിടയിൽ താഴെ വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഷോക്കേറ്റാണ് മരിച്ചതെന്ന് വീട്ടുകാർ ആരോപിച്ചു . ബന്ധുക്കളും സഹപ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു.അരുവിക്കര പൊലീസ് കേസെടുത്തു.ഭാര്യ: സന്ധ്യ. മക്കൾ: അഞ്ജലി, ശ്രീക്കുട്ടൻ.