കിളിമാനൂർ: കേരള അറബിക് മുൻഷീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ അറബിക് അദ്ധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും കിളിമാനൂർ രാജാ രവിവർമ്മ ആർട്ട് ഗ്യാലറിയിൽ നടന്നു. കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്. നിഹാസ് അദ്ധ്യക്ഷത വഹിച്ചു. എ. മുനീർ, ഷെഫീർ ഖാസിമി, നജീബ് കല്ലമ്പലം, ഷംനാദ് വർക്കല, നാജിബ് പള്ളിക്കൽ, ഷാജുദ്ദീൻ, മുഹമ്മദ് ഗൗസ്, യാസർ, അൻസാരി, റഫീഖ്, നൗഷാദ്, നസീലാബീവി, സലീനാ ബീവി, ജുബൈറ എന്നിവർ സംസാരിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ഒ. റഹീം, കിളിമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സാഹിലാ ബീവി, റസിയാബീഗം, ആത്തിക്കാ ബീവി, സുലേഖാ ബീവി, അബിഷിയത്ത് എന്നിവർക്ക് യാത്രയയപ്പ് നൽകി.