d

ബാലരാമപുരം: ചെറുപ്രായത്തിൽ ആത്മീയതയുടെ ലോകത്തേക്ക് കടന്ന് മുടവൂർപ്പാറ സൂര്യോദയം പാട്ടത്തിൽ വീട്ടിൽ ചന്ദ്രമോഹൻ-രജനി ദമ്പതികളുടെ മകൾ ആദിഭദ്ര. മാർത്തേണ്ഡേശ്വരം എസ്.ജി.എൻ.എം.എൽ.പി.എസ്സിലെ നാലാം ക്ലാസ്സുകാരിയാണ് ചെറുപ്രായത്തിലെ ഗീതാജ്ഞാനം ഗൃഹസ്ഥമാക്കി മുതിർന്നവർക്ക് ക്ലാസ്സെടുക്കുന്നത്. പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരിയ വിദ്യാലയം തലയൽ ശിവക്ഷേത്രത്തിൽ ദ്വാദശ ജ്യോതിർലിംഗ ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ആത്മീയകലാമേളയിലാണ് ആദിഭദ്ര ക്ലാസ്സെടുക്കുന്നത്. ആത്മീതയിൽ മാത്രമല്ല പഠനത്തിലും മിടുക്ക് കാട്ടുന്ന ഈ നാലം ക്ലാസ്സുകാരി സ്കൂളിലെ മികച്ച വിദ്യാർത്ഥിയായും ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടു. പുറമേ വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. യുണിക്സ് അക്കാഡമിയുടെ കളറിംഗ് സ്കോളർഷിപ്പ്,​ ഐ.ടി ആൻഡ് ജി.കെ. സ്കോളർഷിപ്പ്,​ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച യൂറീക്ക –ശാസ്ത്ര കേരളം,​ കെ.എസ്.ടി.എ സംഘടിപ്പിച്ച നവോത്ഥാന ക്വിസ് മത്സരം,​ സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ്,​ ഗാന്ധിക്വിസ്,​ അബ്ദുൾ കലാം ക്വിസ്,​ ചന്ദ്രദിനക്വിസ്,​ പ്രസംഗം,​ പദ്യപാരായണം എന്നിയിലെല്ലാം ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. സഹോദരി എട്ടാം ക്ലാസ്സുകാരി ആദിത്യ നെല്ലിമൂട് കോൺവെന്റ് സ്കൂളിലെ വിദ്യാർത്ഥിയാണ്.